സംസ്ഥാന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ
1247287
Friday, December 9, 2022 10:29 PM IST
തൊടുപുഴ: കേരള യൂത്ത് ഫ്രണ്ട്, കെഎസ്സി ടീമുകൾ അണിനിരക്കുന്ന സംസ്ഥാന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കെ-ബോൾ നാളെ തൊടുപുഴ വെങ്ങല്ലൂർ ടർഫ് ഫുട്ബോൾ കോർട്ടിൽ നടക്കുമെന്ന് ചീഫ് കോ-ഓർഡിനേറ്റർ അപുജോണ് ജോസഫ് പത്രസമ്മേളനത്തിൽ അറിയിച്ചു.
യൂത്ത്ഫ്രണ്ട്, കെഎസ്സി സംഘടനകളുടെ 14 ജില്ലാ ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. നാളെ രാവിലെ ഒന്പതിന് പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ലഹരിയുടെ പിടിയിൽനിന്നു സമൂഹത്തെ വിമോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഹൈ ഫ്രം എൻഡോർഫിൻ ആൻഡ് നോ ടു ഡ്രഗ്സ്’ എന്നതാണ് സന്ദേശം.
കേരള കോണ്ഗ്രസ് സംസ്ഥാന ടീമും യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജക മണ്ഡലം ടീമും തമ്മിലുള്ള സൗഹൃദ മത്സരം പാർട്ടി ചെയർമാൻ കിക്കോഫ് ചെയ്യും. രാവിലെ എട്ടിനു രജിസ്ട്രേഷൻ ആരംഭിക്കും. ആദ്യ മൂന്നു സ്ഥാനക്കാർക്ക് 10,000, 5,000, 3,000 എന്നീക്രമത്തിൽ കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.
പത്രസമ്മേളനത്തിൽ കേരള ഫുട്ബോൾ അസോസിയേഷൻ അംഗവും സന്തോഷ് ട്രോഫി മുൻ താരവുമായ കെ. സലിംകുട്ടി, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു വറവുങ്കൽ, കെ എസ് സി നിയോജക മണ്ഡലം പ്രസിഡന്റ് അജോ പ്ലാക്കൂട്ടം എന്നിവരും പങ്കെടുത്തു.