ലോകകപ്പ് ഫുട്ബോൾ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ ആവേശപ്പൂരം
1247285
Friday, December 9, 2022 10:29 PM IST
തൊടുപുഴ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശപ്പൂരവുമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ വിദ്യാർഥികൾ. ഗോൾ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ലോകകപ്പിൽ ഏറ്റുമുട്ടുന്ന തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ജഴ്സിയണിഞ്ഞാണ് വിദ്യാർഥികൾ എത്തിയത്.
ലോകകപ്പിൽ കളിക്കുന്ന വിവിധ രാജ്യങ്ങളുടെ പേരിൽ കുട്ടികൾ വിവിധ ടീമുകളായി തിരിഞ്ഞ് മത്സരവും നടത്തി. തൊടുപുഴ ജനമൈത്രി സിആർഒ എ.ആർ. കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബിജോയ് മാത്യു അധ്യക്ഷത വഹിച്ചു.
റോഡ് സുരക്ഷാ ബോധവത്കരണം
തൊടുപുഴ: വർധിച്ചുവരുന്ന റോഡപകടങ്ങൾ, നിയമലംഘനങ്ങൾ എന്നിവ തടയുന്നതിനും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനു റോഡിൽ പാലിക്കേണ്ട കാര്യങ്ങളെപ്പറ്റി ബോധവത്കരിക്കുന്നതിനുമായി തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ, മർച്ചന്റ്സ് യൂത്ത് വിംഗ്, പോലീസ്, മോട്ടോർ വാഹനവകുപ്പ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും.
ഇന്ന് തൊടുപുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ബോധവത്കരണ പരിപാടി ഗാന്ധി സ്ക്വയറിൽ ഡിവൈഎസ്പി എം.ആർ. മധുബാബു ഉദ്ഘാടനം ചെയ്യും.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ അധ്യക്ഷത വഹിക്കും.
വെങ്ങല്ലൂർ സിഗ്നൽ ജംഗ്ഷനിൽ നടക്കുന്ന പരിപാടി എൻഫോഴ്സ്മെന്റ് ആർടിഒ പി.എ. നസീർ ഉദ്ഘാടനം ചെയ്യും. എൻ.പി. ചാക്കോ അധ്യക്ഷത വഹിക്കും.