പ്രാർത്ഥനായോഗം
1246906
Thursday, December 8, 2022 11:00 PM IST
കട്ടപ്പന: ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസന പ്രാർത്ഥനായോഗത്തിന്റെ ഏകദിന സമ്മേളനം - യൽദോ മീറ്റ് - 2022 നാളെ ഉപ്പുതറ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ സേവേറിയോസ് അധ്യക്ഷത വഹിക്കും.
ഇടുക്കി ഭദ്രാസന സെക്രട്ടറി ഫാ. ബിജു ആൻഡ്രൂസ്, ഫാ. പ്രകാശ് കെ. കുര്യാക്കോസ്, ഫാ. സാജോ ജോഷ്വാ മാത്യു എന്നിവർ പ്രസംഗിക്കും. രാവിലെ 9.30 -ന് രജിസ്ട്രേഷൻ ആരംഭിക്കും. 10ന് ഗാനശുശ്രൂഷ, മെത്രാപ്പോലീത്താ നയിക്കുന്ന ക്ലാസ്, പ്രാർഥന ആശിർവവാദം, സ്നേഹവിരുന്ന് എന്നിവയോടുകൂടി ഉച്ചയ്ക്ക് ഒന്നിനു സമാപിക്കും.