മരം വെട്ടുന്പോൾ അപകടം; യുവാവ് മരിച്ചു
1246897
Thursday, December 8, 2022 10:56 PM IST
ആനവിലാസം: കല്ലുമേട് പുത്തൻവീട്ടിൽ ദിലീപ് (40) ആണ് മരിച്ചത്.ആനവിലാസം എം കെ സി എസ്റ്റേറ്റിൽ വിറകിനായി മരം വെട്ടുന്നതിനിടയിൽ ചുവട് ഭാഗം തെറിച്ചു ദേഹത്ത് പതിക്കുകയായിരുന്നു.
ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്നും പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിക്കുകയും ആയിരുന്നു ഭാര്യ: രജനി. മക്കൾ: അഖിൽ, അഖല്യ.