പെണ്‍കുട്ടിയ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
1246285
Tuesday, December 6, 2022 10:23 PM IST
തൊടുപുഴ: പ്രണയാഭ്യർഥന നിരസിച്ച പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. കോലാനി മാനന്തടം കോടായിൽ യദുകൃഷ്ണ (18)നാണ് പിടിയിലായത്. പോക്സോ വകുപ്പ് ചുമത്തിയാണ് തൊടുപുഴ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരു വർഷമായി പെണ്‍കുട്ടിയും യദുകൃഷ്ണനും തമ്മിൽ സൗഹൃദത്തിലായിരുന്നു. തുടർന്ന് പ്രതി പ്രണയാഭ്യർഥന നടത്തി. ഇത് നിരസിച്ചതോടെ പെണ്‍കുട്ടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മണ്ണ് ദിനാചരണം
മണക്കാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണക്കാട് യൂണിറ്റ് സാംസ്കാരികവേദി മണ്ണ് ദിനാചരണം നടത്തി. കെ.ജി. ശശി അധ്യക്ഷത വഹിച്ചു. വി.എസ്. ബാലകൃഷ്ണപിള്ള പ്രഭാഷണം നടത്തി.