സാ​യു​ധ​സേ​നാ പ​താ​ക വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും സെ​മി​നാ​റും
Monday, December 5, 2022 10:55 PM IST
ക​ട്ട​പ്പ​ന: ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​യു​ധ​സേ​നാ പ​താ​ക വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും വി​മു​ക്ത​ഭ​ട·ാ​ർ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും നാ​ളെ ക​ട്ട​പ്പ​ന മു​ൻ​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കും. ക​ട്ട​പ്പ​ന മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​നി സ​ണ്ണി ചെ​റി​യാ​ൻ രാ​വി​ലെ 10.30ന് ​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ടു​ക്കി സ​ബ് ക​ള​ക്ട​ർ അ​രു​ണ്‍ എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സ​ർ എ. ​കി​ഷ​ൻ, ജി​ല്ലാ സൈ​നി​ക ബോ​ർ​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. ശി​വ​രാ​മ​ൻ, അ​ഖി​ല ഭാ​ര​തീ​യ പൂ​ർ​വ സൈ​നി​ക് സേ​വ പ​രി​ഷ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്‍റ് ഹ​രി സി. ​ശേ​ഖ​ർ, കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. ഐ​സ​ക്, കേ​ര​ള പ്ര​ദേ​ശ് എ​ക്സ് സ​ർ​വീ​സ്മെ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ​ജി ജി. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
തു​ട​ർ​ന്ന് ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ്, സ്പ​ർ​ശ് എ​ന്നി​വ​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ക്കും.