റവ.ഡോ. തോമസ് പെരിയപ്പുറത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി
1246061
Monday, December 5, 2022 10:55 PM IST
ചെറുതോണി: മുരിക്കാശേരി പാവനാത്മ കോളജ് മുൻ പ്രിൻസിപ്പലും മുൻ മാനേജരുമായിരുന്ന റവ. ഡോ. തോമസ് പെരിയപ്പുറത്തിന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷിച്ചു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ അധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പൽ റവ. ഡോ. ബെന്നോ പുതിയാപറമ്പിൽ, ബർസാർ റവ. ഡോ. ജായസ് മറ്റം, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സജി ജോസഫ്, സജി കെ. ജോസ് എന്നിവർ പ്രസംഗിച്ചു.
അമലോത്ഭവ തിരുനാൾ
കാൽവരിമൗണ്ട്: അമലപുരം സെന്റ് മേരീസ് കപ്പേളയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളും അഖണ്ഡ ജപമാലയും തുടങ്ങി. 11ന് സമാപിക്കും.
ദിവസവും വൈകുന്നേരം അഞ്ചിന് ജപമാല, വിശുദ്ധ കുർബാന, നൊവേന, ആരാധന. 11ന് രാവിലെ ഒൻപതിന് തിരുക്കർമങ്ങൾ ആരംഭിക്കും.
കോണ്ഗ്രസ് പ്രചാരണ ജാഥ
തൊടുപുഴ: ജനവിരുദ്ധ ഭരണകൂടങ്ങൾക്കെതിരേ രാജ്യവ്യാപകമായി കോണ്ഗ്രസ് നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി തൊടുപുഴ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് നയിക്കുന്ന രാഷ്ട്രീയ പ്രചാരണജാഥ ഇന്ന് രാവിലെ 8.30ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു മ്രാലയിൽ ഉദ്ഘാടനം ചെയ്യും. കരിങ്കുന്നം മണ്ഡലം പ്രസിഡന്റ് ജോയി കട്ടക്കയം അധ്യക്ഷത വഹിക്കും.
വൈകുന്നേരം വഴിത്തലയിൽ നടക്കുന്ന സമാപനയോഗം യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. സോമി വട്ടക്കാട്ട് അധ്യക്ഷത വഹിക്കും.