ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ്: യുവ ഫ്രണ്ട്സ് ജേതാക്കൾ
1246004
Monday, December 5, 2022 10:33 PM IST
കട്ടപ്പന: നാങ്കുതൊട്ടി സെന്റ് ജോർജ് സ്റ്റേഡിയത്തിൽ ഏഴാമത് ജില്ലാ വടംവലി മത്സരം നടന്നു. 56 ടീമുകൾ പങ്കെടുത്തു. കേരള ടഗ് ഓഫ് വാർ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു മത്സരങ്ങൾ.
അണ്ടർ 20 കെജി വിഭാഗത്തിൽ 14 ടീമുകളും 450 കെജി വിഭാഗത്തിൽ 42 ടീമുകളുമാണ് മാറ്റുരച്ചത്.
മത്സരത്തിൽ യുവ ഫ്രണ്ട്സ് അടിമാലി ഒന്നാം സ്ഥാനം നേടി. ക്രിസ്ത്യൻ ബ്രദേർസ് പൂമാങ്കണ്ടം രണ്ടാം സ്ഥാനവും ന്യൂ സെവൻസ് വെള്ളിലാങ്കണ്ടം മൂന്നാം സ്ഥാനവും ആഹാ സെവൻസ് ആമയാർ നാലാം സ്ഥാനവും കരസ്ഥമാക്കി.
അണ്ടർ 20 വിഭാഗത്തിൽ ആഹ സെവൻസ് ആമയാർ ഒന്നാം സ്ഥാനവും ഹൈറേഞ്ച് സെവൻസ് ബൈസൺവാലി രണ്ടാം സ്ഥാനവും ക്രിസ്ത്യൻ ബ്രദേർസ് പൂമാകണ്ടം മൂന്നാം സ്ഥാനവും യുവശക്തി നാലുമുക്ക് നാലാം സ്ഥാനവും നേടി. വിജയികൾക്ക് എറണാകുളത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.