നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം കൈ​ലാ​സ​പ്പാ​റ മെ​ട്ടി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നെ പാ​റ​ക്കെ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൈ​ലാ​സ​പ്പാ​റ മാ​മൂ​ട്ടി​ല്‍ ച​ന്ദ്ര​നാ​ണ്(48) മ​രി​ച്ച​ത്. ഇ​യാ​ളു​ടെ വീ​ടി​ന് സ​മീ​പ​മു​ള്ള പാ​റ​ക്കെ​ട്ടു​ക​ള്‍ നി​റ​ഞ്ഞ ന​ട​പ്പു​വ​ഴി​യു​ടെ തൊ​ട്ട​ടു​ത്താ​യി 30 അ​ടി താ​ഴ്ച​യി​ലാ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
ദേ​ഹ​ത്ത് മു​റി​വു​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​എ. നി​ഷാ​ദ്മോ​ന്‍, നെ​ടു​ങ്ക​ണ്ടം സി​ഐ ബി.​എ​സ്. ബി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം ഇ​ന്നു സ്ഥ​ല​ത്തെ​ത്തി കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. വ​ള്ളി​യ​മ്മാ​ളാ​ണ് ഭാ​ര്യ. മ​ക്ക​ള്‍ അ​മ​ല്‍, അ​ഭി​ന​യ.