വിഴിഞ്ഞം തീരദേശ സമരത്തോട്് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിജയപുരം പാസ്റ്ററല്‍ കൗണ്‍സില്‍
1245700
Sunday, December 4, 2022 10:24 PM IST
കോട്ടയം: വിഴിഞ്ഞം തീരദേശ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിജയപുരം രൂപത പാസ്റ്ററല്‍ കൗണ്‍സില്‍. മനുഷ്യാവകാശങ്ങളും സാമാന്യ നീതിയും നിഷേധിക്കപ്പെട്ടും ഭവനങ്ങളും ജീവനോപാധികളും നഷ്്ടപ്പെട്ടും സിമന്റ് ഗോഡൗണുകളില്‍ കഴിയുന്ന പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ സഹന സമരത്തെ തീവ്രവാദ ബന്ധം ആരോപിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന നിലപാട് തിരുത്തണമെന്നു പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ഏറ്റുമുട്ടലിന്റെ പാത ഉപേക്ഷിച്ച് പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. തീരത്ത് അശാന്തി വിതയ്ക്കുകയും സുരക്ഷിതത്വവും സമാധാനവും തകര്‍ക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനു കോപ്പു കൂട്ടുകയും ചെയ്യുന്നവരെ കര്‍ശനമായി നേരിടണമെന്നും സമാധാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദളിത് ക്രൈസ്തവരോടു സ്വീകരിക്കുന്ന മനുഷ്യത്വ രഹിതമായ സമീപനം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബിഷപ് ഡോ. സെബാസ്റ്റിയന് തെക്കത്തച്ചേരില്‍ അധ്യക്ഷത വഹിച്ചു.