കർഷകർ സംഘടിക്കേണ്ടത് അനിവാര്യത: മാർ ജോണ് നെല്ലിക്കുന്നേൽ
1245430
Saturday, December 3, 2022 11:18 PM IST
ചെറുതോണി: കാർഷിക പ്രശ്നങ്ങൾ ദിനംതോറും വഷളായിക്കൊണ്ടിരിക്കുന്പോൾ കർഷകർ സംഘടിക്കേണ്ടത് കാർഷിക മേഖലയുടെയും കർഷകരുടെയും നിലനിൽപ്പിന് അനിവാര്യമാണെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ് നെല്ലിക്കുന്നേൽ. ജില്ലയിലെ ഭൂ പ്രശ്നങ്ങൾളും കാർഷിക മേഖലയിലെ പ്രതിസന്ധികളും പരിഹരിക്കാൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് കത്തോലിക്ക കോണ്ഗ്രസ് വാഴത്തോപ്പ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തടിയന്പാട് ടൗണിൽ നടത്തിയ റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ നെല്ലിക്കുന്നേൽ.
മഞ്ഞപ്പാറ പെട്രോൾ പന്പ് ജംഗ്ഷനിൽനിന്ന് നൂറു കണക്കിന് കർഷകർ കുടുംബാംഗങ്ങളോടൊപ്പം സമര വേദിയിലെത്തിയാണ് പ്രതിഷേധ സമ്മേളനം നടന്നത്. കത്തോലിക്ക കോണ്ഗ്രസ് യൂണിറ്റ് പ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ, എകെസിസി രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, അസി. ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട്, ഗ്ലോബൽ സെക്രട്ടറി സിജോ ഇലന്തൂർ, ആഗ്നസ് ബേബി, റിൻസി സിബി, അഗസ്റ്റിൻ പരത്തിനാൽ, ബാബു ചേറ്റാനിയിൽ, കെ.എ. ജോണ്, രാജു വഴക്കുല, ജോയി കടുകൻമാക്കൽ, ടോമി ഇളംതുരുത്തിയിൽ, അനീഷ് ആലാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.