അ​ഭി​ജി​ത് അ​മ​ല്‍​രാ​ജി​ന് സ്വീ​ക​ര​ണം ന​ല്‍​കി
Thursday, October 6, 2022 10:52 PM IST
പ​ത്ത​നം​തി​ട്ട: അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ന​ട​ന്ന 36 -ാം ദേ​ശീ​യ ഗെ​യിം​സി​ല്‍ കേ​ര​ള​ത്തി​നാ​യി ആ​ദ്യ സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യ റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് താ​രം അ​ഭി​ജി​ത്ത് അ​മ​ല്‍ രാ​ജി​ന് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലും ജി​ല്ലാ റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​നും ചേ​ര്‍​ന്ന് സ്വീ​ക​ര​ണം ന​ല്‍​കി.
ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍ കു​മാ​ര്‍ സ്വീ​ക​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി. ജി​ല്ലാ റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ​പ്ര​സ​ന്ന​കു​മാ​ര്‍, സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡന്‍റ് ഡോ. ​ചാ​ര്‍​ളി ചെ​റി​യാ​ന്‍, സെ​ക്ര​ട്ട​റി മി​ലി​ന്ത് വി​നാ​യ​ക്, കെ.​ബി. സു​രേ​ന്ദ്ര​ന്‍, വെ​ട്ടൂ​ര്‍ ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.