മദ്യം പിടികൂടി
1226562
Saturday, October 1, 2022 10:49 PM IST
തൊടുപുഴ: ഡ്രൈ ഡേയിൽ വിൽപനയ്ക്കായി ഓട്ടോറിക്ഷയിൽ കടത്തിയ മദ്യം പോലീസ് പിടികൂടി. അനധികൃതമായി വിൽപ്പനയ്ക്കായി കൊണ്ടുവന്ന രണ്ടര ലിറ്റർ മദ്യവും പണവുമായി പന്നൂർ കിഴക്കേവേലിക്കകത്ത് റെജിയെയാണ് (43) കന്പിപ്പാലം ഭാഗത്തുനിന്നു കരിമണ്ണൂർ പോലീസ് പിടികൂടിയത്. ലഹരിക്കെതിരെയുള്ള യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കരിമണ്ണൂർ പോലീസ് നടത്തി വരുന്ന പരിശോധനയുടെ ഭാഗമായാണ് മദ്യം പിടികൂടിയത്. കരിമണ്ണൂർ എസ്ഐ കെ.എച്ച്. ഹാഷിമിന്റെ നേതൃത്വത്തിലാണ് മദ്യം പിടികൂടിയത്.
കാഞ്ചിയാർ: കിഴക്കേമാട്ടുക്കട്ടയിൽ വ്യത്യസ്ത കേസുകളിലായി 16 ലിറ്റർ വിദേശമദ്യം എക്സൈസ് പിടികൂടി. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 10 ലിറ്റർ മദ്യം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്നും ഏഴു ലിറ്റർ മദ്യം ഡാം കാച്ച്മെന്റ് ഏരിയയിൽനിന്നുമാണ് കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.
ഇടുക്കി എക്സൈസ് ഇന്റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന എക്സൈസ് റേഞ്ച് ഓഫീസ് ഇൻസ്പെക്ടർ പി.കെ. സുരേഷും സംഘവും നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്. സംഭവത്തിൽ കിഴക്കേമാട്ടുക്കട്ട ചിത്രക്കുന്നേൽ സന്തോഷി(52)നെ എക്സൈസ് അറസ്റ്റ് ചെയ്തു.