പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി
1225539
Wednesday, September 28, 2022 10:19 PM IST
കട്ടപ്പന: നഗരസഭയിൽ പേവിഷബാധ പ്രതിരോധ കുത്തിവയ്പ് ക്യാമ്പിന് തുടക്കമായി. നഗരസഭയിലെ 34 വാർഡുകൾ കേന്ദ്രീകരിച്ചാണ് ക്യാമ്പുകൾ നടത്തുക. വാഴവര നിർമലാസിറ്റിയിലാണ് ആദ്യ ക്യാമ്പ് തുടങ്ങിയത്. 11 ദിവസം നീണ്ടുനിൽക്കുന്ന പേവിഷബാധ പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ക്യാന്പ് ഉദ്ഘാടനം ചെയ്തു.