ലോക വിനോദസഞ്ചാരദിനം ആഘോഷിച്ചു
1225300
Tuesday, September 27, 2022 11:11 PM IST
ഇടുക്കി: ജില്ലയിൽ ലോക ടൂറിസം ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങൾ മാലിന്യവിമുക്തമാക്കിയും ശുചിത്വ ടൂറിസത്തെക്കുറിച്ച് ബോധവത്കരണം നടത്തിയുമാണ് ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിൽ ജില്ലാ ഭരണകൂടവും വിനോദസഞ്ചാര വകുപ്പും ഡിടിപിസിയും സന്നദ്ധ സംഘടനകളും ചേർന്ന് ടൂറിസം ഡേ ആഘോഷമാക്കിയത്.
ജില്ലാതല ഉദ്ഘാടനംജില്ലാ കളക്ടർ ഷീബ ജോർജ് നിർവഹിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷത വഹിച്ചു. ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ് പ്രസംഗിച്ചു. കുടുംബശ്രീ, പൈനാവ് ഗവ.എൻജിനിയറിംഗ് കോളജ് എൻഎസ്എസ് യൂണിറ്റ്, മുട്ടം ഐഎച്ച്ആർഡി ടൂറിസം ക്ലബ്, ഡിടിപിസി ജീവനക്കാർ, കട്ടപ്പന എക്സ് സർവീസ്മെൻ ചാരിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.
തുടർന്ന് വെള്ളാപ്പാറയിലെ കൊലുന്പൻ സമാധി വൃത്തിയാക്കി ചെടികൾ നട്ടു. കൊലുന്പൻ സമാധി മുതൽ ഹിൽവ്യൂ പാർക്കു വരെയും, പൈനാവ് റോഡ്, പാറേമാവ് റോഡ് എന്നിവയുടെ പാതയോരം വൃത്തിയാക്കുകയും ഹിൽവ്യൂ പാർക്ക് പ്രവേശന കവാടം വരെ ചെടികൾ നട്ടു മനോഹരമാക്കുകയും ചെയ്തു.