അ​ധ്യാ​പ​ക ഒ​ഴി​വ്
Saturday, September 24, 2022 11:19 PM IST
ക​ട്ട​പ്പ​ന: ഗ​വ. ഐ​ടി​ഐ​യി​ൽ കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ്, ടൂ​റി​സ്റ്റ് ഗൈ​ഡ്, പ്ലം​ബ​ർ, സ​ർ​വേ​യ​ർ, മെ​ക്കാ​നി​ക്, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ത​സ്തി​ക​ക​ളി​ൽ ഇ​ൻ​സ്ട്ര​ക്ട​റെ നി​യ​മി​ക്കു​ന്നു. ബ​ന്ധ​പ്പെ​ട്ട ട്രേ​ഡു​ക​ളി​ൽ ക്രാ​ഫ്റ്റ്, ഇ​ൻ​സ്ട്ര​ക്ട​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 11നു ​ന​ട​ക്കും. ഫോ​ണ്‍: 04868-272216.

ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി ആ​ൽ​പ്പാ​റ ഗ​വ. ഹൈ​സ്കൂ​ളി​ൽ ഹി​ന്ദി അ​ധ്യാ​പ​ക​ന്‍റെ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 27ന് ​രാ​വി​ലെ 11ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ അ​റി​യി​ച്ചു. ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് കെ-​ടെ​റ്റ് നി​ർ​ബ​ന്ധ​മാ​ണ്.

ത​ട്ട​ക്കു​ഴ: ഗ​വ. വി​എ​ച്ച്എ​സ്എ​സി​ൽ ഒ​ഴി​വു​ള്ള വൊ​ക്കേ​ഷ​ണ​ൽ അ​ധ്യാ​പ​ക (അ​ഗ്രി​ക്ക​ർ​ച്ച​ർ) ത​സ്തി​ക​യി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്ന​തി​നു​ള്ള ഇ​ന്‍റ​ർ​വ്യു 27ന് ​രാ​വി​ലെ 9.30ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും. ഫോ​ണ്‍. 9447800323.

നെ​ടു​ങ്ക​ണ്ടം: ഗ​വ. എ​ച്ച്എ​സ്എ​സി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് 26നു ​രാ​വി​ലെ 10.30നു ​ഇ​ന്‍റ​ർ​വ്യൂ ന​ട​ക്കും.

പ​ന്നി​യാ​ർ: ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ എ​ൽ​പി എ​സ് ടി ​ത​മി​ഴ് ഒ​ഴി​വി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​നെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും. ടി​ടി​സി, കെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ർ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി നേ​രി​ട്ടെ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.