ജില്ലയില്‍ അതിതീവ്രമഴ
1581048
Sunday, August 3, 2025 11:44 PM IST
കോട്ടയം: ജില്ലയില്‍ അതിതീവ്രമഴ. ഇന്നലെ ഉച്ചമുതലാണ് പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തത്. ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ മീനച്ചില്‍ താലൂക്കിലെ വിവിധ ഭാഗങ്ങളിലും മലയോര മേഖലയിലും അതിതീവ്രമഴയാണ് ലഭിച്ചത്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. പൂഞ്ഞാര്‍ വെട്ടുകല്ലാംകുഴി, തീക്കോയി ആറ്, അടിവാരം, ളാലം തോട്, അന്ത്യാളം തോട്, ചിറ്റാര്‍ തോട് എന്നീ തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു. രാത്രിയിലും മഴ തുടരുകയാണ്. ഇന്നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്.