ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സമ്മേളനം
1587441
Thursday, August 28, 2025 10:45 PM IST
പൊൻകുന്നം: കെഎസ്ആർടിസി പൊൻകുന്നം ഡിപ്പോയിൽ നിന്നുള്ള ദീർഘദൂര സർവീസുകൾ ബസുകളുടെ കാലപ്പഴക്കം മൂലം മിക്ക ദിവസങ്ങളിലും ബ്രേക്ക് ഡൗണായി വഴിയിൽ കിടക്കുകയാണെന്നും സമയത്തിനെത്താത്തതിനാൽ യാത്രക്കാർ കുറഞ്ഞ് വരുമാനനഷ്ടമുണ്ടാകുന്നുവെന്നും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ -ഐഎൻടിയുസി യൂണിറ്റ് സമ്മേളനം ആരോപിച്ചു. പുതിയ ബസുകൾ അനുവദിച്ച് പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.
കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ടി. ബാബു അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാനസെക്രട്ടറി പി.എസ്. സജി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. ജയരാജ്, പി.എസ്. അജീഷ്കുമാർ, അൻസാരി ചേനപ്പാടി തുടങ്ങിയവർ പ്രസംഗിച്ചു.