ഓണാഘോഷം
1587444
Thursday, August 28, 2025 11:41 PM IST
കാഞ്ഞിരപ്പള്ളി: ഹോളി എയ്ഞ്ചൽസ് കോളജിൽ ഓണാഘോഷപരിപാടികൾ നടത്തി. അസിസ്റ്റന്റ് മാനേജർ സിസ്റ്റർ മെർളിൻ കാഞ്ഞിരത്തിങ്കൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ മഞ്ജു മാത്യു സന്ദേശം നൽകി. പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി വളയം, സിസ്റ്റർ ആൻസ്, അധ്യാപകരായ ജുബിൻ തോമസ്, വി.എം. സുനിൽ, ജൂലി ജോസഫ് എന്നിവർ പ്രസംഗിച്ചു. ഓണസദ്യയും ഓണക്കളികളും കലാപരിപാടികളും നടത്തി.
കോരുത്തോട്: സെന്റ് ജോർജ് പബ്ലിക് സ്കൂളിൽ ഓണാഘോഷം നടത്തി. സ്കൂൾ മാനേജർ ഫാ. സക്കറിയാസ് ഇല്ലിക്കമുറി ഉദ്ഘാടനം ചെയ്തു. കുട്ടികളും അധ്യാപകരും ഒരുമിച്ച് മെഗാ തിരുവാതിരയും നാടൻ പാട്ടും അവതരിപ്പിച്ചു. തുടർന്ന് കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ഓണസദ്യ, കുട്ടികളുടെ വടം വലി മത്സരം എന്നിവ നടത്തി. പ്രിൻസിപ്പൽ ഫാ. മനു കെ. മാത്യു, സ്റ്റാഫ് സെക്രട്ടറി കെ.എസ്. രഘു, പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, പിടിഎ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
പൂക്കൃഷി
വിളവെടുപ്പ്
എലിക്കുളം: പഞ്ചായത്തിലെ കുടുംബശ്രീ നടപ്പാക്കിയ ഓണക്കനി - നിറപ്പൊലിമ പദ്ധതിയിൽ ഏഴാംവാർഡിലെ വഞ്ചിമലയിൽ വിളവെടുപ്പ് നടത്തി. പച്ചക്കറി, ബന്ദിപ്പൂ കൃഷികളാണ് നടത്തിയത്. സിഡിഎസ് അംഗം സന്ധ്യാ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തളിർസംഘമാണ് കൃഷി ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ പി.എസ്. ഷെഹ്ന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് സൂര്യമോൾ, അഖിൽ അപ്പുക്കുട്ടൻ, ജിഷമോൾ ടി. ചന്ദ്രൻ, വി.കെ. സിന്ധു, മഞ്ജു പ്രസാദ് എന്നിവർ പങ്കെടുത്തു.