ബയോടെക്നോളജി കരിയര്‍ ഓറിയന്റേഷന്‍ സെമിനാര്‍
1580869
Sunday, August 3, 2025 6:07 AM IST
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ലൈഫ് സയന്‍സ് മേഖലയില്‍ രാജ്യത്തും അന്താരാഷ്ട്ര തലത്തിലും ലഭ്യമായ ഉന്നത വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളിലെ സാധ്യതകളെയും നൂതന രീതികളെയും കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.
ജര്‍മനിയിലെ ജെസ്റ്റ്സ് ലീബിഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ ഡോ. അനൂപ് വടക്കന്‍ ചെറിയാന്, ഡോ. ശ്രുതി മരിയ അഗസ്റ്റിന് എന്നിവര്‍ സെമിനാര്‍ നയിച്ചു. കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ അധ്യക്ഷത വഹിച്ചു.ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. സജേഷ് കുമാര്‍, വിദ്യാര്‍ഥി പ്രതിനിധി മഹീഷ് മോഹനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.