ബിജെപി തകര്‍ക്കാന്‍ ശ്രമിക്കുന്നത് മതേതര മൂല്യങ്ങളെ: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
1580867
Sunday, August 3, 2025 6:07 AM IST
പാലാ: ബിജെപി തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനയിലൂടെ കോണ്‍ഗ്രസ് സൃഷ്ടിച്ച മതേതര മൂല്യങ്ങളെയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീമാരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തതിനെതിരേ കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ നീക്കങ്ങള്‍ രാജ്യത്തിന്റെ ഭരണഘടനയ്ക്കെതിരാണെന്ന് വ്യക്തമാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാമപുരം: കോണ്‍ഗ്രസ് ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാമപുരം ടൗണില്‍ നടത്തിയ പ്രതിഷേധ യോഗം കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മോളി പീറ്റര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ബിജു പുന്നത്താനം, തോമസ് കല്ലാടന്‍, ആര്. പ്രേംജി, മനോജ് ചീങ്കല്ലേല്‍, അപ്പച്ചന് മൈലയ്ക്കല്‍, ബെന്നി താന്നിയില്‍, സണ്ണി കാര്യപ്പുറം, സി.ടി. രാജന്, ബെന്നി കച്ചിറമറ്റം, സൗമ്യ സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.