ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം
1580866
Sunday, August 3, 2025 6:07 AM IST
പൈക: പൈക സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ വാർഷികവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങും ഇന്നു രാത്രി ഏഴിന് നരിതൂക്കിൽ ആർക്കേഡിൽ നടത്തും.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിക്കും. ലയൺ എംജിഎഫ് മാർട്ടിൻ ഫ്രാൻസിസ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് നിർവഹിക്കും.
പുതിയ ഭാരവാഹികളായി മാത്തച്ചൻ നരിതൂക്കിൽ - പ്രസിഡന്റ്, അൽഫോൺസ് കുരിശുംമൂട്ടിൽ, ജോസ് തെക്കേൽ - വൈസ് പ്രസിഡന്റുമാർ, ജോസുകുട്ടി ഞാവള്ളിക്കുന്നേൽ - സെക്രട്ടറി, ഏബ്രഹാം കോക്കാട്ട് - ട്രഷറർ, ജോണി പനച്ചിക്കൽ - അഡ്മിനിസ്ട്രേറ്റർ എന്നിവരെ തെരഞ്ഞെടുത്തു.