കെപിസിസി ഗാന്ധിദർശൻ സമിതി പ്രതിഷേധിച്ചു
1561400
Wednesday, May 21, 2025 7:02 AM IST
വൈക്കം: സിപിഎം, സംഘപരിവാർ കേന്ദ്രങ്ങളുടെ ഗാന്ധിനിന്ദയ്ക്കെതിരേ കെപിസിസി ഗാന്ധിദർശൻ സമിതി വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ദീപങ്ങൾ തെളിച്ച് പ്രതിഷേധിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയപ്രകാശിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധയോഗം കെപിസിസി അംഗം മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു.
ഗാന്ധിദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എൻ. ഹർഷകുമാർ, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഷിബു, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ ബി. അനിൽകുമാർ,
ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റി അംഗം എം.കെ. ശ്രീരാമചന്ദ്രൻ, നിയോജക മണ്ഡലം സെക്രട്ടറി എൻ.സി. തോമസ്, റോജൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.