മലിനജലം ഒഴുക്കിയെന്ന് പരാതി; വൈക്കത്ത് ഹോട്ടൽ അടച്ചുപൂട്ടി
1563838
Saturday, May 31, 2025 7:30 AM IST
വൈക്കം: പൊതുജനാരോഗ്യത്തിനു ഹാനീകരമായ രീതിയിൽ മലിനജലം ഒഴുക്കൽ, മാലിന്യ സംസ്കരണം എന്നിവ നടത്തിയ ഹോട്ടൽ നഗരസഭ അടപ്പിച്ചു. നഗരസഭ 22-ാം വാർഡിൽ വൈക്കം ആർടി ഓഫീസിനു സമീപത്തായി പ്രവർത്തിക്കുന്ന ബർക്കാസ് ഹോട്ടലിനെതിരേയാണ് നഗരസഭ നടപടി സ്വീകരിച്ചത്.
ഹോട്ടലിൽ സ്ഥാപിച്ചിട്ടുള്ള ദ്രവമാലിന്യസംസ്കരണ ടാങ്കിൽനിന്നു മലിനജലം പുറത്തേക്ക് ഒഴുകി അസഹനീയമായ ദുർഗന്ധവും കൊതുകുശല്യവുമേറിയതിനെത്തുടർന്നാണ് ശാസ്ത്രീയമായ രീതിയിൽ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിച്ച് രേഖാമൂലം നഗരസഭയിൽ അറിയിക്കുന്നതുവരെ സ്ഥാപനം അടച്ചുപൂട്ടണമെന്ന് നിർദേശം നൽകുകയായിരുന്നു.
വൈക്കം തോട്ടുചിറയിൽ സണ്ണി ഏബ്രഹാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാർഡ് കൗൺസിലർ നേരിട്ട് സ്ഥാപനത്തിലെത്തി ബോധ്യപ്പെട്ട ശേഷം സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്ഥല പരിശോധന നടത്തിയതിനെത്തുടർന്നാണ് ഹോട്ടൽ അടപ്പിച്ചത്.