മരങ്ങൾ വീണ് വീട് തകർന്നു
1563621
Friday, May 30, 2025 7:13 AM IST
വൈക്കം: കൊച്ചുപാലയ്ക്കൽ അടിച്ചത്തറ ലീലാമണിയുടെ വീടിനു മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. വീടിന് എതിർവശമുള്ള പുരയിടത്തിലെ ആഞ്ഞിലി മരം തിങ്കളാഴ്ച രാവിലെ വീണിരുന്നു.
ഇന്നലെ രാവിലെ 9.30ന് എതിർ ദിശയിലുള്ള മാവും തെങ്ങും ഒരുമിച്ച് വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. വൈദ്യുതിപോസ്റ്റും തകർന്നു. വീട്ടിൽ ആളുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല. മരം വീണത് കാൽനട യാത്രക്കാരെയടക്കം ദുരിതത്തിലാക്കി. വൈദ്യുതിയും തടസപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.