കർഷകസദസുകളുമായി പാറത്തോട് സഹകരണബാങ്ക്
1563852
Saturday, May 31, 2025 10:50 PM IST
പാറത്തോട്: പാറത്തോട് സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ കാർഷിക മേഖലയ്ക്ക് കരുത്തു പകരുക എന്ന ലക്ഷ്യത്തോടെ കാർഷിക മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന പ്രൊജക്ടിന് നമ്പാർഡിൽനിന്നു കേരള ബാങ്കുവഴി അനുമതി ലഭിച്ചു.
കർഷകരുടെ സഹകരണത്തോടെ നടപ്പാക്കേണ്ട പദ്ധതിയെക്കുറിച്ചു ചർച്ച ചെയ്യുന്നതിനായി ബാങ്ക് ഭരണസമതി അംഗങ്ങളായ ജോർജുകുട്ടി അഗസ്തി, ബിജോ ബി. കുറ്റുവേലി, പ്രിൻസ് ജോസഫ്, പി.എൻ. ഗോപിനാഥൻ, സുബിൻ ജോസഫ്, കെ.പി. സുജീലൻ, തോമസുകുട്ടി സെബാസ്റ്റ്യൻ, റെജി ജോസഫ്, വിജയമ്മ വിജയലാൽ, സോഫി ജോസഫ്, ഷേർളി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നുമുതൽ നാലുവരെ നാല് മേഖലകളിലായി കർഷകസദസുകൾ സംഘടിപ്പിക്കും.
ജനപ്രതിനിധികൾ, സഹകാരി നേതാക്കൾ, കർഷക സംഘടനാ പ്രതിനിധികൾ, പൊതുപ്രവർത്തകർ മുതലായവർ പങ്കെടുക്കുന്ന സദസിൽ ഈ മേഖലയിലെ വിദഗ്ധർ ക്ലാസുകൾ നയിക്കും. കർഷകസദസുകളുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വെളിച്ചിയാനി ഹെഡ് ഒഫീസ് ഹാളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം സാജൻ കുന്നത്ത്, ത്രിതല പഞ്ചായത്ത് മെംബർമാർ തുടങ്ങിയവർ പ്രസംഗിക്കും.
പാറത്തോട്, പൊടിമറ്റം, വെളിച്ചിയാനി, പുളിമൂട്, ചോറ്റി, ഊരയ്ക്കനാട് എന്നിവിടങ്ങളിലെ കർഷകസദസ് ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വെളിച്ചിയാനി ബാങ്ക് ഫെഡ് ഓഫീസ് ഹാളിലും ഇടക്കുന്നം, മുക്കാലി, നാടുകാണി, കാരികുളം, വട്ടകാവ് എന്നിവിടങ്ങളിലേത് നാളെ ഉച്ചകഴിഞ്ഞ് 2.30ന് ഇടക്കുന്നം വായനശാലാ ഹാളിലും പാലപ്ര, ചിറഭാഗം പഴുമല ഭാഗങ്ങളിലേത് നാലിന് ഉച്ചകഴിഞ്ഞ് 2.30ന് പാലപ്ര വനിതാ തൊഴിൽ പരിശീലന ഹാളിലും ചിറ്റടി, മാങ്ങാപ്പാറ, വടക്കേമല, ചിറ്റടി എസ്റ്റേറ്റ് എന്നിവിടങ്ങളിലേത് ചിറ്റടി ലൈബ്രറി ഹാളിലും നടക്കും.