തീ​ക്കോ​യി: കാ​ല​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ന്‍ വ​രും ത​ല​മു​റ​യെ പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​ര്‍​ക്കാ​ര്‍ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു. തീ​ക്കോ​യി ഗ​വ​ണ്‍​മെ​ന​ന്‍റ് ടെ​ക്നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ന് 8.5 കോ​ടി രൂ​പാ ചെ​ല​വി​ട്ടു നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം.​എ​ല്‍.​എ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തീ​ക്കോ​യി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി തോ​മ​സ്, ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ സു​ഹാ​നാ ജി​യാ​സ്, പി. ​എം. അ​ബ്ദു​ള്‍ ഖാ​ദ​ര്‍, തീ​ക്കോ​യി പ​ഞ്ചാ​യ​ത്തം​ഗം ജ​യ​റാ​ണി തോ​മ​സു​കു​ട്ടി, ബി​നോ​യ് ജോ​സ​ഫ്, മോ​ഹ​ന​ന്‍ കു​ട്ട​പ്പ​ന്‍, ന​ഗ​ര​സ​ഭാം​ഗം ന​സീ​റാ സു​ബൈ​ര്‍, പ​ഞ്ചാ​യ​ത്തം​ഗം അ​മ്മി​ണി തോ​മ​സ്, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ് സീ​നി​യ​ര്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ അ​നി എ​ബ്ര​ഹാം, റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് അ​സ്സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍. രാ​ജേ​ഷ്, തീ​ക്കോ​യി ഗ​വ​ൺ​മെ​ന്‍റ് ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ സൂ​പ്ര​ണ്ട് കെ. ​ദാ​മോ​ദ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റു വ​ഴി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച 7.5 കോ​ടി രൂ​പ​യും സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നു​ള്ള ഒ​രു​കോ​ടി രൂ​പ​യും ചെ​ല​വി​ട്ടാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഏ​ക ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളാ​യ തീ​ക്കോ​യി ഗ​വ​ണ്‍​മെ​ന്‍റ് ടെ​ക്നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ നാ​ലു പ​തി​റ്റാ​ണ്ടാ​യി തീ​ക്കോ​യി പ​ഞ്ചാ​യ​ത്തി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ല്‍ ആ​നി​യി​ള​പ്പി​ല്‍ വാ​ങ്ങി​യ 2.5 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണു സ്‌​കൂ​ള്‍ കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്.