പാ​ലാ: വ​ലി​യ പാ​ല​ത്തി​ല്‍ രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​ക​ള്‍ കാ​ര്‍, ബൈ​ക്ക് തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കും വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. കു​ഴി​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന ചെ​ളി​വെ​ള്ളം വ​ഴി​യാ​ത്ര​ക്കാ​രു​ടെ മേ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ തെ​റി​ക്കു​ന്ന​ത് പ​തി​വാ​ണ്.

പാ​ലാ ടൗ​ണി​ല്‍ നി​ന്നു പൊ​ന്‍​കു​ന്നം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വ​ള​വ് തി​രി​ഞ്ഞു പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ള്‍ മു​ന്നി​ലെ കു​ഴി​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​തെ പെ​ട്ട​ന്ന് കു​ഴി​യി​ല്‍ ചാ​ടു​ന്ന​തും കേ​ടു​പാ​ട് സം​ഭ​വി​ക്കു​ന്ന​തും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത്. പാ​ല​ത്തി​ലെ കു​ഴി​ക​ള്‍ അ​ട​ച്ചു യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.