കത്തോലിക്ക കോണ്‍ഗ്രസ് അവാര്‍ഡ് വിതരണം ജൂൺ 22ലേക്കു മാറ്റി
1563844
Saturday, May 31, 2025 7:30 AM IST
ചങ്ങനാശേരി: അതിരൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എക്സലന്‍ഷ്യാ മെറിറ്റ് അവാര്‍ഡ്-25 വിതരണവും മാര്‍ ജോസഫ് പവ്വത്തില്‍ സ്മാരക ഹെറിറ്റേജ് ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും മഴയും വെള്ളപ്പൊക്കവും കാരണം ജൂണ്‍ 22ന് ഉച്ചയ്ക്ക് ഒന്നിലേക്ക് മാറ്റി.
എസ്ബി കോളജിലെ കാവുകാട്ട് ഹാളില്‍ നടക്കുന്ന പരിപാടിയിൽ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് പത്തിനു വൈകുന്നേരം അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും. നാളെ നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.