പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ പ്രി​ന്‍​സി​പ്പ​ലാ​യി ഡോ. ​ടി.​സി. ത​ങ്ക​ച്ച​ന്‍ നി​യ​മി​ത​നാ​യി.

അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ല്‍ 25 വ​ര്‍​ഷ​മാ​യി സേ​വ​നം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഡോ. ​ടി. സി ​ത​ങ്ക​ച്ച​ന്‍ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്ന് പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ ഒ​ന്നാം റാ​ങ്കോ​ടെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഇം​ഗ്ലീ​ഷ് സാ​ഹി​ത്യം, സോ​ഷ്യോ​ള​ജി, മ​നഃ​ശാ​സ്ത്രം, ഫി​ലോ​സ​ഫി, ജേ​ര്‍​ണ​ലി​സം, മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍, വി​ദ്യാ​ഭ്യാ​സം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും വി​ദ്യാ​ഭ്യാ​സ​ത്തി​ല്‍ എം​ഫി​ല്‍, പി​എ​ച്ച്ഡി എ​ന്നി​വ​യും നേ​ടി​യി​ട്ടു​ണ്ട്. 30 ഗ്ര​ന്ഥ​ങ്ങ​ളു​ടെ​യും നൂ​റി​ല​ധി​കം പ്ര​ബ​ന്ധ​ങ്ങ​ളു​ടെ​യും ഇ​രു​പ​തി​ല​ധി​കം എ​ഡി​റ്റ​ഡ് ബു​ക്കു​ക​ളു​ടെ ര​ച​യി​താ​വും പ്ര​ഭാ​ഷ​ക​നും ഗ​വേ​ഷ​ക​നും സം​ഘാ​ട​ക​നും നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​നു​മാ​യ വ്യ​ക്തി​യു​മാ​ണ്.

എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ്‌​കൂ​ള്‍ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ല്‍ സ​യ​ന്‍​സി​ലെ ഗൈ​ഡ​ൻ​സാ​യി സേ​വ​നം ചെ​യ്യു​ന്നു.

പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം സെ​ന​റ്റ് അം​ഗം, പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വ​യി​ല്‍ അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ല്‍ അം​ഗം, സൊ​സൈ​റ്റി ഓ​ഫ് ഇ​ന്നോ​വ​റ്റീ​വ് റി​സ​ര്‍​ച്ച​ര്‍​സ് ആ​ന്‍​ഡ് അ​ക്കാ​ഡ​മി​ഷ്യ​ന്‍​സ് എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ്, സേ​വ്യ​ര്‍ ബോ​ര്‍​ഡ്, ഓ​ള്‍ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ ക്രി​സ്ത്യ​ന്‍ ഹ​യ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ എ​ന്നി​വ​യു​ടെ ദ​ക്ഷി​ണ​കേ​ര​ള വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. 2020 മു​ത​ല്‍ കോ​ള​ജി​ന്‍റെ വൈ​സ് പ്രി​ന്‍​സി​പ്പ​ലാ​യി സേ​വ​നം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.