കോ​​ട്ട​​യം: ക​​ന​​ത്ത മ​​ഴ​​യ്ക്കൊ​​പ്പ​​മു​​ണ്ടാ​​യ കാ​​റ്റി​​ല്‍ കോ​​ട്ട​​യം, പാ​​ലാ സ​​ര്‍​ക്കി​​ളു​​ക​​ളി​​ലാ​​യി 7.9 കോ​​ടി രൂ​​പ​​യാ​​ണ് കെ​​എ​​സ്ഇ​​ബി​​യു​​ടെ ന​​ഷ്ടം. വൈ​​ദ്യു​​തി വി​​ത​​ര​​ണം ഉ​​റ​​പ്പാ​​ക്കാ​​നാ​​യി ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ 24 മ​​ണി​​ക്കൂ​​റും ക​​ഠി​​ന​​പ്ര​​യ​​ത്ന​​ത്തി​​ല്‍. മ​​ര​​ങ്ങ​​ള്‍ ഒ​​ടി​​ഞ്ഞു​​വീ​​ണ് വൈ​​ദ്യു​​തി ലൈ​​നു​​ക​​ളും പോ​​സ്റ്റു​​ക​​ളും ത​​ക​​ര്‍​ന്നാ​​ണ് ന​​ഷ്ട​​മു​​ണ്ടാ​​യ​​ത്. കോ​​ട്ട​​യം സ​​ര്‍​ക്കി​​ളി​​നു കീ​​ഴി​​ല്‍ വ​​രു​​ന്ന 31 സെ​​ക്‌​​ഷ​​നു​​ക​​ളി​​ലാ​​യി വൈ​​ദ്യു​​തി​​ത്തൂ​​ണു​​ക​​ള്‍ ഒ​​ടി​​ഞ്ഞ് 2.90 കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ട​​മു​​ണ്ടാ​​യി. 102 ഹൈ ​​ടെ​​ന്‍​ഷ​​ന്‍ പോ​​സ്റ്റു​​ക​​ളും 396 ലോ ​​ടെ​​ന്‍​ഷ​​ന്‍ പോ​​സ്റ്റു​​ക​​ളും ഒ​​ടി​​ഞ്ഞു.

2018ലെ ​​പ്ര​​ള​​യ​​ത്തെ​​ത്തു​​ട​​ര്‍​ന്ന് കു​​മ​​ര​​കം, തി​​രു​​വാ​​ര്‍​പ്പ്, വെ​​ച്ചൂ​​ര്‍, ക​​ല്ല​​റ തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലെ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​ണ്ടാ​​യി​​രു​​ന്ന ട്രാ​​ന്‍​സ്ഫോ​​ര്‍​മ​​റു​​ക​​ള്‍ വെ​​ള്ളം ക​​യ​​റാ​​ത്ത ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് മാ​​റ്റി​​സ്ഥാ​​പി​​ക്കു​​ക​​യോ ഉ​​യ​​രം കൂ​​ട്ടി സ്ഥാ​​പി​​ക്കു​​ക​​യോ ചെ​​യ്തി​​രു​​ന്നു. അ​​തു​​കൊ​​ണ്ട് വെ​​ള്ളം ക​​യ​​റി ട്രാ​​ന്‍​സ്ഫോ​​ര്‍​മ​​റു​​ക​​ള്‍ ന​​ശി​​ക്കു​​ന്ന അ​​വ​​സ്ഥ നി​​ല​​വി​​ലി​​ല്ല. ട്രാ​​ന്‍​സ്ഫോ​​ര്‍​മ​​റു​​ക​​ള്‍ ദി​​വ​​സ​​ങ്ങ​​ളോ​​ളം ഓ​​ഫ് ചെ​​യ്തി​​ടേ​​ണ്ട സ്ഥി​​തി​​യു​​മി​​ല്ലെ​​ന്ന് കെ​​എ​​സ്ഇ​​ബി കോ​​ട്ട​​യം സ​​ര്‍​ക്കി​​ള്‍ അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നി​​യ​​ര്‍ റി​​യ ജേ​​ക്ക​​ബ് പ​​റ​​ഞ്ഞു.

പാ​​ലാ സ​​ര്‍​ക്കി​​ളി​​നു കീ​​ഴി​​ലു​​ള്ള 21 ഇ​​ല​​ക്ട്രി​​ക്ക​​ല്‍ സെ​​ക്‌​​ഷ​​നു​​ക​​ളി​​ലാ​​യി അ​​ഞ്ചു​​കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണു​​ണ്ടാ​​യ​​ത്. അ​​ഞ്ച് ട്രാ​​ന്‍​സ്ഫോ​​ര്‍​മ​​റു​​ക​​ള്‍ ത​​ക​​ര്‍​ന്നു. 70 ഹൈ​​ടെ​​ന്‍​ഷ​​ന്‍ പോ​​സ്റ്റു​​ക​​ളും അ​​ഞ്ഞൂ​​റി​​ല​​ധി​​കം ലോ ​​ടെ​​ന്‍​ഷ​​ന്‍ പോ​​സ്റ്റു​​ക​​ളും ഒ​​ടി​​ഞ്ഞു. 11 കെ​​വി ലൈ​​നു​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ 1700 സ്ഥ​​ല​​ങ്ങ​​ളി​​ല്‍ വൈ​​ദ്യു​​തി ലൈ​​നു​​ക​​ള്‍ പൊ​​ട്ടു​​ക​​യും നാ​​ശ​​ന​​ഷ്ട​​ങ്ങ​​ള്‍ ഉ​​ണ്ടാ​​കു​​ക​​യും ചെ​​യ്തു. ന​​ഗ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വൈ​​ദ്യു​​തി വി​​ത​​ര​​ണം ഏ​​രി​​യ​​ല്‍ ബ​​ഞ്ച്ഡ് കേ​​ബി​​ളു​​ക​​ള്‍ (എ​​ബി​​സി) വ​​ഴി​​യാ​​ക്കി​​യ​​തി​​നാ​​ല്‍ വൈ​​ദ്യു​​തി ത​​ട​​സം വ​​ലി​​യൊ​​ര​​ള​​വു​​വ​​രെ ഒ​​ഴി​​വാ​​ക്കാ​​നാ​​യി.

എ​​സ്എം​​എ​​സ്
അ​​റി​​യി​​പ്പു​​ക​​ള്‍​ക്ക്:

വൈ​​ദ്യു​​തി ത​​ട​​സം സം​​ബ​​ന്ധി​​ച്ച മു​​ന്ന​​റി​​യി​​പ്പു​​ക​​ള്‍ എ​​സ്എം​​എ​​സ് മു​​ഖേ​​ന ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍​ക്ക് www.kseb.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ല്‍ പ്ര​​വേ​​ശി​​ച്ച് സ്വ​​മേ​​ധ​​യാ മൊ​​ബൈ​​ല്‍ ന​​മ്പ​​ര്‍ അ​​പ്ഡേ​​റ്റ് ചെ​​യ്യാം.

ക​​ണ്‍​ട്രോ​​ള്‍ റൂ​​മു​​ക​​ള്‍

അ​​ടി​​യ​​ന്ത​​ര സ​​ന്ദേ​​ശ​​ങ്ങ​​ള്‍ ന​​ല്‍​കു​​ന്ന​​തി​​നാ​​യും പ​​രാ​​തി​​ക​​ള്‍ അ​​റി​​യി​​ക്കു​​ന്ന​​തി​​നാ​​യും പാ​​ലാ, കോ​​ട്ട​​യം ഇ​​ല​​ക്‌​​ട്രി​​ക്ക​​ല്‍ സ​​ര്‍​ക്കി​​ള്‍ ഓ​​ഫീ​​സു​​ക​​ളി​​ല്‍ ക​​ണ്‍​ട്രോ​​ള്‍ റൂം ​​പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു​​ണ്ട്. ഫോ​​ണ്‍: 9496008230 (പാ​​ലാ), 9496008063(കോ​​ട്ട​​യം). അ​​ത​​തു സ​​ര്‍​ക്കി​​ളു​​ക​​ള്‍​ക്കു കീ​​ഴി​​ലു​​ള്ള​​വ​​ര്‍​ക്ക്
24 മ​​ണി​​ക്കൂ​​റും വൈ​​ദ്യു​​തി ത​​ട​​സ​​വും അ​​പ​​ക​​ട​​സാ​​ധ്യ​​ത​​യും സം​​ബ​​ന്ധി​​ച്ച് പ​​രാ​​തി​​ക​​ള്‍ അ​​റി​​യി​​ക്കാ​​ന്‍ ബ​​ന്ധ​​പ്പെ​​ടാം. വൈ​​ദ്യു​​തി സം​​ബ​​ന്ധ​​മാ​​യ അ​​പ​​ക​​ട​​മോ അ​​പ​​ക​​ട​​സാ​​ധ്യ​​ത​​യോ ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ട്ടാ​​ല്‍ എ​​ത്ര​​യും വേ​​ഗം അ​​ത് സെ​​ക്‌​​ഷ​​ന്‍ ഓ​​ഫീ​​സു​​ക​​ളി​​ലോ 9496010101 എ​​ന്ന എ​​മ​​ര്‍​ജ​​ന്‍​സി ന​​മ്പ​​റി​​ലോ അ​​റി​​യി​​ക്ക​​ണം. പ​​രാ​​തി​​ക​​ള്‍ അ​​റി​​യി​​ക്കാ​​ന്‍ 1912 എ​​ന്ന ടോ​​ള്‍ ഫ്രീ ​​ന​​മ്പ​​റി​​ലേ​​ക്കും വി​​ളി​​ക്കാം.