രക്തദാനം നടത്തി ഷിബു തെക്കേമറ്റത്തിന്റെ വിരമിക്കല്‍
1563906
Sunday, June 1, 2025 12:13 AM IST
കൊഴുവനാല്‍: വിളക്കുമാടം സെന്റ് ജോസഫ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ലാബ് അസ്സിസ്റ്റന്റ് ഷിബു തെക്കേമറ്റത്തിന്റെ വിരമിക്കല്‍ വ്യത്യസ്തതയാൽ ശ്രദ്ധേയമായി. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ കൂടിയായ ഷിബു മരിയന്‍ മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കിലെത്തി 127ാം തവണ രക്തം ദാനം ചെയ്തും കൊഴുവനാല്‍ ഗേള്‍സ് ടൗണ്‍ ഓഡിറ്റോറിയത്തില്‍ സ്നേഹസംഗമം നടത്തിയുമാണ് വിരമിക്കല്‍ വ്യത്യസ്ഥമാക്കിയത്.
മാര്‍ ജേക്കബ് മുരിക്കന്‍, യാക്കോബായ സുറിയാനി സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ തോമസ് മോര് അലക്സന്ത്രയോസ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി , മാണി സി കാപ്പന് എംഎല് എ, മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ ജോസ്മോന് മുണ്ടയ്ക്കന്,രാജേഷ് വാളിപ്ലാക്കല്‍, സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് മണ്ണുകുശുമ്പില്‍, കൊഴുവനാല്‍ പള്ളി വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസി ജോര്‍ജ്, കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് മീനാഭവന്‍, പ്രിന്‍സിപ്പൽ ജോബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.