ത​യോ​ല​പ്പ​റ​മ്പ്: താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ത​ല​യോ​ല​പ്പ​റ​മ്പി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​ട​ങ്ങി. ത​ല​യോ​ല​പ്പ​റ​മ്പ് എ.​ജെ. ജോ​ൺ മെ​മ്മോ​റി​യ​ൽ ഗേ​ൾ​സ് സ്കൂ​ളി​ലാ​ണ് ക്യാ​മ്പ് ആ​രം​ഭി​ച്ച​ത്. മൂ​ന്നു കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നാ​യി ഏ​ഴു പേ​രാ​ണ് ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യും മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ​യും തു​ട​ർ​ന്ന് ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ കോ​രി​ക്ക​ൽ, പ​ഴ​മ്പെ​ട്ടി, തേ​വ​ല​ക്കാ​ട് പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും ഉ​ൾ​പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ ചി​ല പ്ര​ദേ​ശ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യി. വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ കൂ​ടു​ത​ൽ പേ​ർ ക്യാ​മ്പു​ക​ളി​ലെ​ത്തും. മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ കൈ​വ​ഴി​ക​ൾ വി​വി​ധ സ്‌​ഥ​ല​ങ്ങ​ളി​ൽ ക​ര​ക​വി​യു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 250ല​ധി​കം വീ​ടു​ക​ൾ​ക്കു​ള്ളി​ൽ വെ​ള്ളം ക​യ​റി. നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​ട​ങ്ങി​യി​രു​ന്നു.

വ​ല്ല​കം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലാ​ണ് ക്യാ​മ്പ് ആ​രം​ഭി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ തോ​ട്ട​കം ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സി​ൽ ക്യാ​മ്പ് തു​ട​ങ്ങി. മ​റ​വ​ൻ​തു​രു​ത്ത്, വെ​ള്ളൂ​ർ, ചെ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.

ചി​ല കു​ടും​ബ​ങ്ങ​ൾ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റ്റി. വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യെ​ങ്കി​ലും പ​ല​രും ദു​രി​താ​ശ്വാ​സ​ക്യാ​മ്പി​ലേ​ക്കു മാ​റാ​ൻ വി​മു​ഖ​ത കാ​ട്ടു​ന്ന​തി​നാ​ലാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും ക്യാ​മ്പ് തു​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത​ത്.