വൈ​ക്കം: വൈ​ക്കം കി​ഴ​ക്കേ​ ന​ട​യി​ലെ കി​ളി​യാ​ട്ടു​ന​ട​യി​ൽ നി​ർ​മി​ക്കു​ന്ന മ​ൾ​ട്ടി​പ്ല​ക്സ് തി​യ​റ്റ​ർ സ​മു​ച്ച​യ​ത്തി​ന്‍റെ സി​വി​ൽ ജോ​ലി​ക​ൾ 95 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യ​താ​യി സി.​കെ. ആ​ശ എം​എ​ൽ​എ. 2023 ഫെ​ബ്രു​വ​രി പത്തിനാ​ണ് തി​യ​റ്റ​ർ നി​ർ​മാണം ആ​രം​ഭി​ച്ച​ത്. സ​മു​ച്ച​യ​ത്തി​ന് 20,000 ച​തു​ര​ശ്ര അ​ടി​യാ​ണ് വി​സ്തൃ​തി. ഈ ​ഓ​ണ​ക്കാ​ല​ത്ത് സി​നി​മാ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

പു​തി​യ തി​യ​റ്റ​ർ സ​മു​ച്ച​യ​ത്തി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ര​ണ്ടു തി​യ​റ്റ​റു​ക​ളു​ണ്ടാ​കും. തി​യ​റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ചു പ്ര​ധാ​ന നി​ര​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡും വാ​ഹ​ന പാ​ർ​ക്കിം​ഗി​നാ​യി സൗ​ക​ര്യ​വും ന​ഗ​ര​സ​ഭ ഒ​രു​ക്കി​യി​ട്ടു​ണ്ട്.