യുഡിഎഫ് കരിദിനം ആചരിച്ചു
1561398
Wednesday, May 21, 2025 7:02 AM IST
വൈക്കം: എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കും അഴിമതികൾക്കുമെതിരേ യുഡിഎഫിന്റെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. യുഡിഎഫ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തിലും പൊതുസമ്മേളനത്തിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ്, കൺവീനർ ബി. അനിൽകുമാർ, സെക്രട്ടറി കെ.കെ. മോഹനൻ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ സമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ മോഹൻ ഡി. ബാബു, പി.ഡി. ഉണ്ണി, എം.കെ. ഷിബു, സുബൈർ പുളിന്തുരുത്തി,
ബഷീർ പുത്തൻപുര, കെ. ഗിരീശൻ, തങ്കമ്മ വർഗീസ്, അബ്ദുൾസലാം റാവുത്തർ, പി.വി. പ്രസാദ്, എ. സനീഷ്കുമാർ, വിജയമ്മ ബാബു, ഷീജ ഹരിദാസ്, കുമാരി കരുണാകരൻ, പ്രീതാ രാജേഷ്, പി.ടി. സുഭാഷ്, പി.പി. സിബിച്ചൻ, കെ.കെ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.