വൈ​ക്കം: തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍​ഷ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദു​ര​ന്ത​നി​വാ​ര​ണ ദു​ര​ന്ത പ്ര​തി​ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ​യും (ഐ​ആ​ര്‍​എ​സ്) വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും യോ​ഗം വൈ​ക്കം താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്നു. ത​ഹ​സീ​ല്‍​ദാ​ര്‍ എ.​എ​ന്‍. ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഴ​ക്കാ​ല​ത്ത് ഐ​ആ​ര്‍​എ​സും വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രും ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ള്‍, നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു. പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്സ്, ആ​രോ​ഗ്യ വ​കു​പ്പ്, റ​വ​ന്യു വി​ഭാ​ഗം, പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​ര്‍ യോ​ജി​ച്ച് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട മേ​ഖ​ല​ക​ള്‍ ച​ര്‍​ച്ച ചെ​യ്തു.

വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ദു​ര​ന്താ​ശ്വാ​സ ക്യാ​മ്പ് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത്. ക്യാ​മ്പി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​വ​ണ​മെ​ന്നും നി​ര്‍​ദേശം ന​ല്‍​കി. അ​പ​ക​ട​ങ്ങ​ള്‍ ദു​ര​ന്ത​ങ്ങ​ള്‍ എ​ന്നി​വ ഉ​ണ്ടാ​യാ​ല്‍ ഉ​ട​ന​ടി താ​ലൂ​ക്കി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം. റെ​ഡ്, ഓ​റ​ഞ്ച് അ​ലര്‍​ട്ടു​ക​ള്‍ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ വേ​ണ്ട മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്ക​ണം. ക്യാ​മ്പ് തു​ട​ങ്ങി​യാ​ല്‍ പോ​ലീ​സ്, ആ​രോ​ഗ്യവി​ഭാ​ഗം എ​ന്നി​വ​രെ ആ​ദ്യംത​ന്നെ അ​റി​യി​ക്ക​ണം.

വൈ​ക്കം താ​ലൂ​ക്കി​ലെ ജ​ന​റ​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം 24 ​മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​ണ്. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ പ്ര​ത്യേ​ക ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും (താ​ലൂ​ക്ക് ഓ​പ്പ​റേ​ഷ​ന്‍ സെ​ന്‍റ​ര്‍). ഭൂ​രേ​ഖ ത​ഹ​സീ​ല്‍​ദാ​ര്‍ ആ​ര്‍. രാ​ജേ​ഷ്, ദു​ര​ന്ത​നി​വാ​ര​ണ ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ കെ.​ജെ. അ​ജി​ത്കു​മാ​ര്‍, ഹെ​ഡ് കോ​ര്‍​ട്ട​ര്‍ ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ ആ​ര്‍.​ മ​നോ​ജ്കു​മാ​ര്‍, പോ​ലീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.