ഫില്‍കോസ് വാർഷികാഘോഷം സംഘടിപ്പിച്ചു
1561386
Wednesday, May 21, 2025 6:50 AM IST
കോട്ടയം: ഫില്‍കോസ് (ഫിലിം ആന്‍ഡ് ഓഡിയോ വിഷ്വല്‍ കള്‍ച്ചറല്‍ സൊസൈറ്റി) 33-ാം വാര്‍ഷികാഘോഷം പഴയ പോലീസ് സ്റ്റേഷന് മൈതാനത്ത് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ മന്ത്രി ആദരിച്ചു. ഫില്‍കോസ് പ്രസിഡന്റ് ജോയി തോമസ് അധ്യക്ഷത വഹിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ഡോ. വസന്തകുമാര്‍, ഫില്‍കോസ് ജനറല്‍ സെക്രട്ടറി പി.കെ. ആനന്ദക്കുട്ടന്, ഫാ. ജയിംസ് മുല്ലശേരി സിഎംഐ, ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ, വി.ബി. ബിനു, പി.ടി. സാജുലാല്‍, ടി. ശശികുമാര്‍, ചിത്രാ കൃഷ്ണന് കുട്ടി, എം.ബി. സുകുമാരന്‍ നായര്‍, മോനി കാരാപ്പുഴ,
കെ.ജി. അജിത്കുമാര്‍, തങ്കച്ചന് വിരുത്തികുളങ്ങര, സിറില്‍ സജു ജോര്‍ജ്, സാജന് അച്ചന്‍കുഞ്ഞ്, സലി രാമങ്കേരി, കെ.ആര്. അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.