കൂ​​രോ​​പ്പ​​ട: കൂ​​രോ​​പ്പ​​ട​​യി​​ലെ ഹ​​രി​​തക​​ർ​​മ​​സേ​​ന​​യു​​ടെ സ​​ത്യ​​സ​​ന്ധ​​ത വീ​​ട്ട​​മ്മ​​യ്ക്ക് തി​​രി​​കെ ല​​ഭി​​ച്ച​​ത് ഒ​​രു മാ​​സം മു​​ൻ​​പ് ന​​ഷ്ട​​പ്പെ​​ട്ട പ​ണം. കൂ​​രോ​​പ്പ​​ട പ​​ഞ്ചാ​​യ​​ത്തി​​ലെ മൂ​​ന്നാം വാ​​ർ​​ഡി​​ലെ ഹ​​രി​​തക​​ർ​​മ​സേ​​നാം​​ഗ​​ങ്ങ​​ളാ​​യ അ​​നീ​​ഷാ, സി​​ന്ധു മ​​നോ​​ജ് എ​​ന്നി​​വ​​ർ ഏ​​പ്രി​​ൽ ഒ​​ന്പ​​തി​​നു വാ​​ർ​​ഡി​​ലെ ക​​പ്പി​​ലു​​മാ​​ക്ക​​ൽ പൊ​​ന്ന​​മ്മ​​യു​​ടെ വീ​​ട്ടി​​ൽ പ്ലാ​​സ്റ്റി​​ക്കു​​ക​​ളും ബാ​​ഗു​​ക​​ളും ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​ന് എ​​ത്തി. ഗൃ​​ഹ​​നാ​​ഥ​​യാ​​യ പൊ​​ന്ന​​മ്മ​​യാ​​ണ് വീ​​ട്ടി​​ലെ പ്ലാ​​സ്റ്റി​​ക്കു​​ക​​ളും പ​​ഴ​​യ ബാ​​ഗു​​ക​​ളും ഇ​​വ​​ർ​​ക്ക് ന​​ൽ​​കി​​യ​​ത്. പ​ണം അ​​ട​​ങ്ങി​​യ പ​​ഴ​​യ ബാ​​ഗും പ്ലാ​​സ്റ്റി​​ക്കി​​ന്‍റെ കൂ​​ടെ ന​​ൽ​​കി.

വീ​​ടു​​ക​​ളി​​ൽ നി​​ന്ന് ശേ​​ഖ​​രി​​ച്ച പ്ലാ​​സ്റ്റി​​ക്കു​​ക​​ൾ ചാ​​ക്കി​​ലാ​​ക്കി റോ​​ഡി​​ന് സ​​മീ​​പ​​മു​​ള്ള മി​​നി എ​​സി​​എ​​ഫി​​ൽ ദി​​വ​​സ​​ങ്ങ​​ളോ​​ളം സൂ​​ക്ഷി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്ന് ചാ​​ത്ത​​ൻ​​പാ​​റ​​യി​​ലെ പ്ലാ​​സ്റ്റി​​ക്ക് സം​​ഭ​​ര​​ണ കേ​​ന്ദ്ര​​ത്തി​​ലേ​​ക്ക് മൂ​​ന്നാം വാ​​ർ​​ഡി​​ലെ പ്ലാ​​സ്റ്റി​​ക്കു​​ക​​ൾ അ​​ട​​ങ്ങി​​യ ചാ​​ക്കു​​ക​​ൾ മാ​​റ്റി​​.

ഹ​​രി​​തക​​ർ​​മ​​സേ​​ന ഇ​​ന്ന​​ലെ രാ​​വി​​ലെ ശേ​​ഖ​​രി​​ച്ച പ​​ഴ​​യ ബാ​​ഗു​​ക​​ൾ തി​​ര​​ഞ്ഞ​​പ്പോ​​ഴാ​​ണ് പ​​ണം ല​​ഭി​​ച്ച​​ത്. പ​​ണം കി​​ട്ടി​​യ വി​​വ​​രം വാ​​ർ​​ഡ് അം​​ഗം മ​​ഞ്ജു കൃ​​ഷ്ണ​​കു​​മാ​​റി​​നെ അ​​റി​​യി​​ച്ചു. മ​​ഞ്ജു ഉ​​ട​​നെ വി​​വ​​രം പ​​ണം ന​​ഷ്ട​​പ്പെ​​ട്ട ക​​പ്പി​​ലു​​മാ​​ക്ക​​ൽ പൊ​​ന്ന​​മ്മ​​യെ അ​​റി​​യി​​ച്ചു.

പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് അ​​മ്പി​​ളി മാ​​ത്യു, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഗോ​​പി ഉ​​ല്ലാ​​സ്, പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ മ​​ഞ്ജു കൃ​​ഷ്ണ​​കു​​മാ​​ർ, അ​​നി​​ൽ കൂ​​രോ​​പ്പ​​ട, സ​​ന്ധ്യാ ജി. ​​നാ​​യ​​ർ , സ​​ന്ധ്യാ സു​​രേ​​ഷ്, പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി എ​​സ്.​ സു​​നി​​മോ​​ൾ, അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി സി.​​എ​​ൻ. സി​​ന്ധു, ഹ​​രി​​ത ക​​ർ​​മ​സേ​​നാ സെ​​ക്ര​​ട്ട​​റി ശ​​ശി​​ക​​ല തു​​ട​​ങ്ങി​​യ​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ പ​​ണം പൊ​​ന്ന​​മ്മ​​യു​​ടെ മ​​ക​​ൾ സ​​ന്ധ്യ​​ക്ക് കൈ​​മാ​​റി.