ഇടതു സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ
1561384
Wednesday, May 21, 2025 6:50 AM IST
കോട്ടയം: ഇടതു സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ദിനങ്ങളാണ് ഇനിയുള്ളതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കരിദിന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലയിലും അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ സര്‍ക്കാര്‍ സാധാരണക്കാരോടും പാവപ്പെട്ടവരോടും വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും എംഎൽഎ പറഞ്ഞു.
മണ്ഡലം ചെയര്മാന് അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യുസ്, കുഞ്ഞ് ഇല്ലംപള്ളി, എസ്. രാജീവ്, ടി.സി. അരുണ്‍, ടോമി വേദഗിരി, മദന്‍ലാല്‍, തമ്പി ചന്ദ്രന്, എം.പി. സന്തോഷ്കുമാര്‍ എന്നിവർ പ്രസംഗിച്ചു.
പാമ്പാടി: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം യുഡിഎഫ് കരിദിനമായി ആചരിച്ചു. പാമ്പാടിയിൽ നടന്ന പ്രതിഷേധ യോഗം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സാജു എം. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശേരി, ആന്റണി തുപ്പലഞ്ഞി, എൻ.ഐ. മത്തായി, ഷേർലി തര്യൻ, ജെജി പാലക്കലോടി തുടങ്ങിയവർ പ്രസംഗിച്ചു.