ഗാ​​ന്ധി​​ന​​ഗ​​ർ: സ്വ​​കാ​​ര്യബ​​സി​​ൽ ക​​യ​​റു​​ന്ന​​തി​​നി​​ടെ വീ​​ണ് വീ​​ട്ട​​മ്മ​​യ്ക്ക് പ​​രി​​ക്ക്. സം​​ഭ​​വ​​ത്തെ​ത്തു​​ട​​ർ​​ന്ന് ബ​​സ് റോ​​ഡി​​ൽ ഉ​​പേ​​ക്ഷി​​ച്ച് ഡ്രൈ​​വ​​ർ ഓ​​ടിര​​ക്ഷ​​പ്പെ​​ട്ടു. കു​​മാ​​ര​​ന​​ല്ലൂ​​ർ ഉ​​ന്തു​​ക്കാ​​ട്ട് ശോ​​ഭ​​ന (62) യ്ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ സം​​ക്രാ​​ന്തി​​യി​​ലാ​​ണ് സം​​ഭ​​വം.

കോ​​ട്ട​​യം-​​ഏ​​റ്റു​​മാ​​നൂ​​ർ കാ​​ണ​​ക്കാ​​രി റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന സ്വ​​കാ​​ര്യബ​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​നി​​ട​​യാ​​ക്കി​​യ​​ത്. കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​​യ്ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന ബ​​സി​​ൽ ക​​യ​​റാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ ബ​​സ് പെ​​ട്ടെ​ന്ന് മു​​ന്നോ​​ട്ടെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. റോ​​ഡി​​ൽ വീ​​ണ വീ​​ട്ട​​മ്മ​​യു​​ടെ കാ​​ലി​​ന് പ​​രി​​ക്കേ​​റ്റു.

യാ​​ത്ര​​ക്കാ​​രും നാ​​ട്ടു​​കാ​​രും ബ​​ഹ​​ളം വ​​ച്ച​​തോ​​ടെ ബ​​സ് നി​​ർ​​ത്തി​​യശേ​​ഷം ഡ്രൈ​​വ​​ർ ഓ​​ടി ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്ന് പ​​രി​​ക്കേ​​റ്റ വീ​​ട്ട​​മ്മ​​യെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചു. അ​​പ​​ക​​ട​​ത്തെ​ത്തു​ട​​ർ​​ന്ന് ഏ​​റെനേ​​രം റോ​​ഡി​​ൽ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കും ഉ​​ണ്ടാ​​യി. ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സെ​​ത്തി​​യാ​​ണ് വാ​​ഹ​​നം റോ​​ഡി​​ൽ​നി​​ന്നു മാ​​റ്റി​​യ​​ത്.

ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ വീ​​ട്ട​​മ്മ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി തു​​ട​​ർന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.