കരിദിനം ആചരിച്ച് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികള്‍
1561192
Wednesday, May 21, 2025 1:34 AM IST
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാർഷിക ദിനത്തിൽ കരിദിനം ആചരിച്ച് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റികള്‍. ഒമ്പതു നിയോജക മണ്ഡലങ്ങളിലും നടന്ന കരിദിന റാലിയിലും സമ്മേളനത്തിലും പ്രവര്‍ത്തകര്‍ പങ്കുചേർന്നു.
കോട്ടയത്തു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് എംഎല്‍എയും ഏറ്റുമാനൂരില്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും വൈക്കത്ത് മോഹന്‍ ഡി. ബാബുവും പാലായില്‍ മാണി സി.കാപ്പന് എംഎല്‍എയും പൂഞ്ഞാറില്‍ ജോയി ഏബ്രഹാമും കാഞ്ഞിരപ്പള്ളിയില്‍ പി.എ. സലിമും ചങ്ങനാശേരിയില്‍ ജോസി സെബാസ്റ്റ്യനും പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും കരിദിനാചരണം ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ പ്രതിഷേധ പരിപാടികള്‍ക്ക് യുഡിഎഫ് നേതാക്കളായ ഇ.ജെ. ആഗസ്തി, അസീസ് ബഡായി, ടി.സി. അരുണ്‍, തമ്പി ചന്ദ്രന്, ടോമി വേദഗിരി, മദന്‍ലാല്‍, ബിനു ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്കി.