അഴിമതിയും ജനവിരുദ്ധ നിലപാടുകളും പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര: മാണി സി. കാപ്പന്
1561188
Wednesday, May 21, 2025 1:34 AM IST
പാലാ: ജനദ്രോഹ നടപടികളും അഴിമതിയുമാണ് നാലാം വര്‍ഷത്തിലെത്തി നില്ക്കുന്ന പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് മാണി സി. കാപ്പന് എംഎല്‍എ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കരിങ്കൊടി പ്രതിഷേധ പ്രകടനവും തുടര്‍ന്നു നടന്ന യോഗവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് പ്രഫ. സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. തോമസ് കല്ലാടന്‍, ജോര്‍ജ് പുളിങ്കാട്, എന്‍. സുരേഷ്, മോളി പീറ്റര്‍, ചാക്കോ തോമസ്, തോമസ് ഉഴുന്നാലില്‍, ആര്. സജീവ്, തങ്കച്ചന് മുളങ്കുന്നം, സി.ജി. വിജയകുമാര്‍, സന്തോഷ് കാവുകാട്ട്, ആര്. പ്രേംജി, സന്തോഷ് മണര്‍കാട്ട്, സാബു ഏബ്രഹാം, തോമസ് ആര്.വി. ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഈരാറ്റുപേട്ട: യുഡിഎഫ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ കരിങ്കൊടി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ മജു പുളിക്കൻ അധ്യക്ഷത വഹിച്ചു.