പാ​ലാ: എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത​യു​ടെ​യും ഇ​ല​ഞ്ഞി ഫൊ​റോ​ന​യു​ടെ​യും വ​ട​ക​ര യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന നി​ധീ​രി​ക്ക​ല്‍ മാ​ണി ക​ത്ത​നാ​ര്‍ മെ​മ്മോ​റി​യ​ല്‍ ന​യ​ന്‍​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ൽ എ​സ്എം​വൈ​എം കൂ​ട്ടി​ക്ക​ൽ യൂ​ണി​റ്റ് ജേ​താ​ക്ക​ളാ​യി. കുട​ക്ക​ച്ചി​റ, തി​ട​നാ​ട് യൂ​ണി​റ്റു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാനം നേ​ടി.

വ​ട​ക​ര സീ​റോമ​ല​ബാ​ര്‍ പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ പു​തി​യാ​മ​റ്റം ടൂ​ര്‍​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​റ​ണാ​കു​ളം ഡി​വൈ​എ​സ്പി പ​യ​സ് പ​രി​യാ​ര​ത്ത് ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. എ​സ്എം​വൈ​എം ഇ​ല​ഞ്ഞി ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ആ​ലാ​നി​ക്ക​ല്‍, വ​ട​ക​ര യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു പ​ന​ങ്ങാ​ട്ട്, പാ​ലാ രൂ​പ​ത പ്രസി​ഡ​ന്‍റ് അ​ന്‍​വി​ന്‍ സോ​ണി ഓ​ട​ച്ചു​വ​ട്ടി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​ബിന്‍ ടി. ​ജോ​സ് താ​ന്നി​മ​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.