കൊക്കയാർ വില്ലേജിൽ ഓഫീസറെ നിയമിക്കണം: യൂത്ത് കോൺഗ്രസ്
1561184
Wednesday, May 21, 2025 1:34 AM IST
കൊക്കയാർ: കൊക്കയാർ വില്ലേജിൽ അടിയന്തരമായി ഓഫീസറെ നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു മാസം മുമ്പ് ഓഫീസർ പെൻഷനായതിനെത്തുടർന്ന് മ്ലാപ്പാറ വില്ലേജ് ഓഫീസർക്ക് അധിക ചുമതല നൽകിയിരുന്നു. എന്നാൽ, ഈ ഓഫീസറും ഹാജരാകുന്നില്ലെന്ന പരാതിയുണ്ട്.
പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കേ വിദ്യാർഥികൾക്ക് ലഭിക്കേണ്ട പല സർട്ടിഫിക്കറ്റുകളും സമയത്ത് ലഭിക്കാത്തതു മൂലം കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. അടിയന്തരമായി നടപടി സ്വീകരിക്കാത്തപക്ഷം സമര പരിപാടികൾക്ക് നേതൃത്വം നൽകാൻ യോഗം തീരുമാനിച്ചു. ആഷിക് പരീത് അധ്യക്ഷത വഹിച്ചു. ടോണി തോമസ്, സൽമാൻ ഷാഹുൽ, സിജി ചോളമറ്റം, പി.ആർ. രതീഷ്, കെ.എൻ. നൂറുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.