പുളിയന്മലയിലെ ഹോട്ടലിൽ കൂട്ടത്തല്ല്
1561182
Wednesday, May 21, 2025 1:34 AM IST
കട്ടപ്പന: കട്ടപ്പന പുളിയന്മല റോഡിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവരും ഹോട്ടൽ ജീവനക്കാരും തമ്മിൽ കൂട്ടയടി. നിരവധിപേർക്ക് പരിക്കേറ്റു.
ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാം തവണയും കറി ചോദിച്ചതാണ് സംഘർഷത്തിനു വഴി വച്ചത്. ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ ഹോട്ടൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം സമീപനമാണുണ്ടായതെന്ന് ഭക്ഷണം കഴിക്കാൻ എത്തിയവർ പറയുന്നു. ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റം കൂട്ടത്തല്ലിലേക്ക് നീങ്ങുകയായിരുന്നു.
സംഭവത്തിൽ ഭക്ഷണം കഴിക്കാൻ എത്തിയവരിൽ നാല് പേർക്ക് പരിക്കേറ്റു. ഹോട്ടൽ ജീവനക്കാരിൽ നാലുപേർക്കും പരിക്കുണ്ട്.