വിദ്യാര്‍ഥികള്‍ക്ക് വിപുലമായ അവസരങ്ങളൊരുക്കി പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജ്
1561178
Wednesday, May 21, 2025 1:34 AM IST
പാലാ: ബിരുദ തലത്തിലും ബിരുദാനന്തര ബിരുദതലത്തിലും പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വൈവിധ്യമാര്‍ന്ന കോഴ്സുകളും പാഠ്യപദ്ധതികളുമാണ് പുതിയ അധ്യയന വര്‍ഷത്തില്‍ പാലാ സെന്റ് തോമസ് കോളജ് ഒരുക്കിയിരിക്കുന്നത്. 16 പ്രോഗ്രാമുകള്‍ വീതമാണ് ഈ അധ്യയന വര്‍ഷം ക്രമീകരിച്ചിരിക്കുന്നത്.
ഓണേഴ്സ് ബിരുദ തലത്തില്‍ 16 മേജര്‍ വിഷയങ്ങളും 22 മൈനര്‍ വിഷയങ്ങളും 20 മള്‍ട്ടി ഡിസിപ്ലിനറി വിഷയങ്ങളും മലയാളം, ഹിന്ദി, ജര്‍മന്‍, ഫ്രഞ്ച്, സുറിയാനി, സംസ്കൃതം എന്നീ ഭാഷകളും തെരഞ്ഞെടുക്കാനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്കുള്ളത്. ബിരുദാനന്തരബിരുദ തലത്തില്‍ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, ബയോടെക്നോളജി, മൈക്രോബയോളജി, ബയോ സ്റ്റാറ്റിസ്റ്റിക്സ്, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പൊളിറ്റിക്സ്, ഹിസ്റ്ററി, ഇക്കണോമിക്സ്, കൊമേഴ്സ് എന്നീ പ്രോഗ്രാമുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
മികച്ച സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരവും പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ വിവിധ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാണ്. ഗവേഷണമേഖലയ്ക്കുള്ള പ്രാധാന്യം ഉറപ്പുവരുത്തി 14 പിഎച്ച്ഡി പ്രോഗ്രാമുകളാണ് കോളജിലുള്ളത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് മുന്‍ഗണന നൽകിക്കൊണ്ട് ബിഎസ്സി സൈക്കോളജി, ബിഎ ഇംഗ്ലീഷ് ആൻഡ് ജേര്‍ണലിസം, എംഎസ്സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രോഗ്രാമുകളും ബിസിഎയുടെ ഒരു അധിക ബാച്ചുമാണ് ഈ വര്‍ഷം പുതിയതായി ആരംഭിച്ചിരിക്കുന്നത്.