രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ അ​ഡ്മി​ഷ​നോ​ട​നു​ബ​ന്ധി​ച്ച് കാ​മ്പ​സ് ടൂ​ര്‍ പ്രോ​ഗ്രാം ന​ട​ത്തും. 23നു ​രാ​വി​ലെ പ​ത്തു​മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് പ്രോ​ഗ്രാം. നാ​ലു വ​ര്‍​ഷ ഓ​ണേ​ഴ്സ് ബി​രു​ദ പോ​ഗ്രാ​മു​ക​ളെ​ക്കു​റി​ച്ചും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ വി​വി​ധ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും മ​ന​സി​ലാ​ക്കു​ന്ന​തി​നും സം​ശ​യ നി​വാ​ര​ണ​ത്തി​നും സാ​ധി​ക്കും. ഈ ​വ​ര്‍​ഷം ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​ണ്.

23ന് ​കോ​ള​ജ് കാ​മ്പ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മാ​താ​പി​താ​ക്ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നും കോ​ള​ജി​ന്‍റെ സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ള്‍ നേ​രി​ല്‍​ക്ക​ണ്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്. ക​രി​യ​ര്‍ കൗ​ണ്‍​സ​ലിം​ഗ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​വി​ധ കോ​ഴ്‌​സു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടാ​നും സാ​ധി​ക്കും.

കാ​മ്പ​സ് ടൂ​ര്‍ പ്രോ​ഗ്രാം കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി, സി​ജി ജേ​ക്ക​ബ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍​മാ​രാ​യ രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, പ്ര​കാ​ശ് ജോ​സ​ഫ്, വി​വി​ധ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് മേ​ധാ​വി​ക​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. ഫോ​ണ്‍: 8848660310.