സ്പെഷല്‍ സ്കൂള്‍ അധ്യാപക പരിശീലനം
1561176
Wednesday, May 21, 2025 1:34 AM IST
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയും പാലാ രൂപതാ കെയര്‍ ഹോംസും സംയുക്തമായി നാളെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സ്പെഷല്‍ സ്കൂള്‍ അധ്യാപക പരിശീലനം നടത്തും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 3.30 വരെയാണ് പരിശീലനം.
രൂപതയിലെ ഏഴ് സ്പെഷല്‍ സ്കൂളുകളില്‍ നിന്നായി 64 അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കും. മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. മെഡിസിറ്റിയിലെ സീനിയര്‍ സൈക്കോളജിസ്റ്റ് ഡോ. എയ്ഞ്ചല്‍ തോമസ്, ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷന്‍ വിഭാഗം ഡോ. അനിറ്റ് കാതറിന് ചാള്‍സ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. തോമസ് ഏബ്രഹാം, ഒക്യുപേഷന്‍ തെറാപ്പിസ്റ്റ് ജേക്കബ് ടോമി, റെമിഡിയന് തെറാപ്പിസ്റ്റ് ലെയാമോള് മാത്യു എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
അസോസിയേഷന് ഓഫ് കാത്തലിക് കെയര്‍ ഹോംസ് ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരിവുപുരയിടം, കെയര്‍ ഹോംസ് പ്രസിഡന്റ് സിസ്റ്റര്‍ റീബാ വേത്താനത്ത് എഫ്സിസി, സെക്രട്ടറി സിസ്റ്റര്‍ ജോയേല്‍ എസ്ആര്‍എ, ജെസ്ലിന് ജോസഫ്, ഡോണാ മരിയ പോള്‍, ഡെയ്സി ജിബു, പ്രോഗ്രാം കോ-ഓർഡിനേറ്റര്‍ ആല്ബിന് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും.