വനിതാ പാചക കൈപ്പുണ്യ മത്സരം
1561175
Wednesday, May 21, 2025 1:34 AM IST
പാലാ: സ്ത്രീ ശക്തീകരണത്തിന്റെ ഭാഗമായി പാലാ നഗരസഭയും ബ്രൈറ്റ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പാലായും സംയുക്തമായി വനിതകള്‍ക്കായി പരമ്പരാഗത പാചക കൈപ്പുണ്യ മത്സരം നടത്തും. 30നു രാവിലെ പത്തിന് പാലാ ഗവണ്മെന്റ് ഹൈസ്കൂളിലാണ് മത്സരം നടത്തുന്നത്.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പാലാ നഗരസഭാ വാര്‍ഡുകളിലുള്ള വനിതകള്‍ 26നു വൈകുന്നേരം അഞ്ചിന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.രജിസ്ട്രേഷന് ഫോമുകള്‍ നഗരസഭാ ഓഫീസിലും അരുണാപുരം ബ്രൈറ്റ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസിലും ലഭ്യമാണ്. മത്സാരാര്‍ഥികള്‍ക്ക് കാഷ് പ്രൈസുകളും പോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. ഫോണ്‍: 9744438938.
പത്രസമ്മേളനത്തിൽ മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സാവിയോ കാവുകാട്ട്, കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, ബ്രൈറ്റ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജോസ് അമ്പാട്ട് എന്നിവര്‍ പങ്കെടുത്തു.