കോ​ട്ട​യം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി "സ്‌​പോ​ർ​ട്‌​സാ​ണ് ല​ഹ​രി' എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി മ​ന്ത്രി വി. ​അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന "കി​ക് ഡ്ര​ക്സ്' സ​ന്ദേ​ശ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി വാ​ക്ക​ത്തോ​ൺ ന​ട​ത്തി.

പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ നി​ന്നാ​രം​ഭി​ച്ച വാ​ക്ക​ത്തോ​ൺ മ​ന്ത്രി വി. ​അ​ബ്ദു​ൾ റ​ഹ്‌​മാ​നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും ചേ​ർ​ന്ന് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

തി​രു​ന​ക്ക​ര മൈ​താ​ന​ത്താ​ണ് വാ​ക്ക​ത്തോ​ൺ എ​ത്തി​ച്ചേ​ർ​ന്ന​ത്. ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ളി​ക്ക​ള​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കി​ക് ഡ്ര​ക്‌​സ് സ​ന്ദേ​ശ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

വാ​ക്ക​ത്തോ​ണി​ന് മു​ന്നോ​ടി​യാ​യി സും​ബാ ഡാ​ൻ​സി​ന്‍റെ വാം ​അ​പ്പോ​ടെ​യാ​ണ് വാ​ക്ക​ത്തോ​ൺ തു​ട​ങ്ങി​യ​ത്. എം​എ​ൽ​എ​മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, ജോ​ബ് മൈ​ക്കി​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം ​സാ​ഗ​ർ, മ​ഞ്ജു സു​ജി​ത്, എം.​ആ​ർ. ര​ഞ്ജി​ത്ത്, ഡോ. ​ബൈ​ജു വ​ർ​ഗീ​സ് ഗു​രു​ക്ക​ൾ, എ​ൽ. മാ​യാ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.